റിഷഭ് പന്ത് വീണ്ടും ആഞ്ഞടിച്ചു, ബാംഗളൂരിന് 182 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഐപിഎലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 182 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി.

ഒരിക്കല്‍ക്കൂടി റിഷഭ് പന്ത് ഡല്‍ഹിയെ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സ്‌കോര്‍ 200 കടക്കുമെന്നു തോന്നിപ്പിച്ചിരുന്നെങ്കിലും പന്ത് പുറത്തായതോടെ ഡല്‍ഹിയുടെ സ്‌കോറിംഗ് റേറ്റ് കുറഞ്ഞു. പന്ത് 34 പന്തില്‍ 61 റണ്‍സ് നേടി പുറത്തായി. അഭിഷേക് ശര്‍മ(19 പന്തില്‍ 46), ശ്രേയസ് അയ്യര്‍(32) ഡല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.

ബാംഗളൂരിനായി യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് നേടി. മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

SHARE