അറിയാതെ പറ്റിപ്പോയതാണ് മാപ്പാക്കണം, ടീമിലെടുക്കണം; കോഹ്ലിയുടെ വിക്കറ്റെടുത്ത ജഡേജയുടെ പ്രതികരണം വൈറലാകുന്നു

മുംബൈ: വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്തിട്ടും ആഘോഷിക്കാതെ അറിയാതെ പറ്റിപ്പോയതാണെന്ന മട്ടില്‍ ചൂളി നില്‍ക്കുന്ന രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.

ജഡേജ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തിലായിരുന്നു കോഹ്‌ലിയുടെ അവിശ്വസനീയമായ പുറത്താകല്‍. അതിവേഗത്തില്‍ കോഹ് ലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ നായകന്‍ പരുങ്ങുകയായിരുന്നു. കാര്യമായ ടേണുകളൊന്നുമില്ലാതെ കുത്തിയുയര്‍ന്നുവന്ന പന്തിന്റെ ബൗണ്‍സ് തിരിച്ചറിയുന്നതില്‍ കോഹ്ലിക്കു പിഴച്ചു. ഫലമോ ആരാധകരെ മുഴുവന്‍ ഞെട്ടിക്കുന്ന വിധത്തില്‍ പന്ത് ഓഫ് സ്റ്റംമ്പ് പിഴുതെടുത്തു.

ഒരു നിമിഷം അവിശ്വസനീയതയോടെ നിന്ന ജഡേജ ഇരുകൈകളുമുയര്‍ത്തിയെങ്കിലും ആഘോഷങ്ങളൊന്നും നടത്താതെ കോഹ്ലിയെ ഇടം കണ്ണിട്ടു നോക്കുന്നതാണ് കണ്ടത്. 11 പന്തില്‍ എട്ട് റണ്‍സെന്ന മോശം സ്‌കോറിലാണ് കോഹ്ലി പുറത്തായത്.

കോഹ്ലിപ്പേടികൊണ്ടാണ് ജഡേജ മത്സരത്തിലെ തന്നെഏറ്റവും നിര്‍ണ്ണായക വിക്കറ്റുകളിലൊന്നു വീഴ്ത്തിയിട്ടും ആഘോഷിക്കാതിരുന്നതെന്നാണ് ഉയരുന്ന ആരോപണം. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരം സ്ഥാനമില്ലാത്ത താരമാണ് രവീന്ദ്ര ജഡേജ.

SHARE