ഡല്‍ഹിക്കെതിരേ ഹൈദരാബാദ് ബാറ്റ് ചെയ്യുന്നു; രണ്ടുവിക്കറ്റ് നഷ്ടമായി

ഐ.പി.എല്‍ പന്ത്രണ്ടാം സീസണിലെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് ഓവറില്‍ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എടുത്തിട്ടുണ്ട്.

ഈ മത്സരത്തിലെ വിജയികള്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ തോല്‍പിച്ച മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ ഫൈനലില്‍ ഇടം നേടിയിരുന്നു.

ടീം: ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേസ് അയ്യര്‍, ഋഷഭ് പന്ത്, കോളിന്‍ മണ്‍റോ, റൂതര്‍ഫോര്‍ഡ്, അക്സര്‍ പട്ടേല്‍, കീമോ പോള്‍, അമിത് മിശ്ര, ട്രെന്റ് ബൗള്‍ട്ട്, ഇശാന്ത് ശര്‍മ.

സണ്‍റൈസേഴ്സ്: വൃദ്ധിമാന്‍ സാഹ, മാര്‍ട്ടിന്‍ ഗുപ്ടില്‍, മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ബേസില്‍ തമ്പി.

Similar Articles

Comments

Advertismentspot_img

Most Popular