ജയ് സീതാറാം !…….. കാരാട്ടിന്റെ കുബുദ്ധിക്കു കനത്ത തിരിച്ചടിയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി അഡ്വ എ ജയശങ്കര്‍. സഖാവിനെ ഒതുക്കാനും ഒറ്റപ്പെടുത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാനും നടന്ന സകല കളികളും ദയനീയമായി പരാജയപ്പെട്ടു – ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അഡ്വ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹൈദരാബാദില്‍ നടന്ന സിപിഐ(എം)ന്റെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്, യെച്ചൂരി വിജയം ആട്ടക്കഥയായി പര്യവസാനിച്ചു. സഖാവിനെ ഒതുക്കാനും ഒറ്റപ്പെടുത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാനും നടന്ന സകല കളികളും ദയനീയമായി പരാജയപ്പെട്ടു.

യെച്ചൂരിയുടെ രാജ്യസഭാംഗത്വം തട്ടിത്തെറിപ്പിച്ചും, ബിജെപിയെ തോല്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന രാഷ്ട്രീയലൈന്‍ കേന്ദ്രക്കമ്മറ്റിയില്‍ വോട്ടിനിട്ടു തോല്പിച്ചും അര്‍മാദിച്ചവര്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയെ അധികാര ദുര്‍മോഹിയായി മുദ്രയടിച്ചവര്‍ അവസാനം ബ്ലീച്ചടിച്ചു. കാരാട്ടിന്റെ കുബുദ്ധിക്കു കനത്ത തിരിച്ചടി കിട്ടി. എസ് രാമചന്ദ്രന്‍ പിളളയെ പോളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന് വേണമെങ്കില്‍ ആശ്വസിക്കാം. അത്ര തന്നെ.

ജയ് സീതാറാം!

Similar Articles

Comments

Advertismentspot_img

Most Popular