അവന്‍ വീണ്ടും വരുന്നു…’പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു,കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു’: എ കെ ശശീന്ദ്രനെ ട്രോളി അഡ്വ.ജയശങ്കര്‍

കൊച്ചി: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ശശീന്ദ്രനെയും പാര്‍ട്ടിയേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകായ ജയശങ്കര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കെബി ഗണേശ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനെയോ വാടകയ്ക്കെടുത്ത് മന്ത്രിയാക്കേണ്ട ഗതികേടില്‍ നിന്ന് എന്‍സിപി രക്ഷപ്പെട്ടെന്ന് ജയശങ്കര്‍ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

അഡ്വ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അവന്‍ വീണ്ടും വരുന്നു…

പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാന്‍ പോകുന്നു. എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു.

കെബി ഗണേഷ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടില്‍ നിന്ന് എന്‍സിപി രക്ഷപ്പെട്ടു.

കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നത്.

ശശിയാല്‍ നിശ ശോഭിക്കും;
നിശയാല്‍ ശശിയും തദാ.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...