വീനീതിനെ വെല്ലുവിളിച്ച് ശ്രീനിവാസന്‍ മ്യൂസിക് ആല്‍ബം ഇറക്കുന്നു…..പാടുന്നതും,മ്യൂസിക്ക് നല്‍കുന്നതും ശ്രീനി തന്നെ !! രസകരമായ വീഡിയോ പുറത്ത്

സിനിമയിലല്ല, ജീവിതത്തിലും ശ്രീനിവാസന്‍ നമ്മളെ ചിരിപ്പിക്കും. വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അരവിന്ദന്റെ അതിഥികള്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനി സംസാരിച്ചത്. പക്ഷേ ശ്രീനിവാസന്റെ സംസാരം കേട്ട ഒരാള്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അരവിന്ദന്റെ അതിഥികള്‍’. കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തിനു സമീപം ഹോംസ്റ്റേ സേവനം നടത്തുന്ന അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് എത്തിയിരുന്നു.

എന്നെ ഇതുവരെ ആരും ഓഡിയോ ലോഞ്ചിന് വിളിച്ചിട്ടില്ലെന്നും ആദ്യമായിട്ടാണ് ഓഡിയോ ലോഞ്ചിന് എത്തുന്നതെന്നും ചടങ്ങില്‍ ശ്രീനിവാസന്‍ പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. പക്ഷേ അദ്ദേഹം പോലും ഒരു ഓഡിയോ ലോഞ്ചിന് ഇതുവരെ വിളിച്ചിട്ടില്ലെന്ന് ശ്രീനിവാസന്‍ തമാശരൂപേണ പറഞ്ഞു.

‘ഞാനൊരു ഗായകനാവാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ആരും അവസരം നല്‍കിയില്ല. അതിനാല്‍ ഞാനൊരു മ്യൂസിക് ആല്‍ബം ഇറക്കാന്‍ തീരുമാനിച്ചു. അതില്‍ 15 ഓളം പാട്ടുകള്‍ ഉണ്ടാകും. സംഗീതവും ആലാപനവും ഞാന്‍ തന്നെയായിരിക്കും. കേള്‍ക്കുന്നതും ഞാന്‍ തന്നെയായിരിക്കും’, ശ്രീനിവാസന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് സദസില്‍ നിന്നുയര്‍ന്നത്. മക്കള്‍ക്ക് അഭിനയിക്കാന്‍ അവസരം ചോദിച്ച് ആരുടെ അടുത്തും ചെന്നിട്ടില്ലെന്നും അങ്ങനെയൊരു അച്ഛനല്ല താനെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular