പ്രഭാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു… മനസ് തുറന്ന് നടി

എസ്.എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകവേഷത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

എന്നാല്‍ പ്രഭാസ് മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുകയാണ്. അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുകയാണ്. എന്നാല്‍ നടന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

ഇപ്പോള്‍ ഒരു ദക്ഷിണേന്ത്യന്‍ നടി പ്രഭാസിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തെലുങ്കു സിനിമ നടിയായ പൂജ ജവേരിയാണ് അമരേന്ദ്ര ബാഹുബലിയെ വിവാഹം കഴിക്കാനുള്ള താല്‍പര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ഭം ബോലെനാഥ് എന്ന തെലുങ്ക് സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അവര്‍ ടോളിവുഡില്‍ ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular