എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട!!! മകനെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും വളര്‍ത്തില്ലെന്ന് സി.കെ വിനീത്

നിലപാടുകള്‍ എടുക്കുന്നതില്‍ മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹമിരുന്ന ശ്രീജിത്തിന് പിന്തുണ നല്‍കിയും ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണയര്‍പ്പിച്ചും വിനീത് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരിന്നു. ഇപ്പോഴിതാ സ്വന്തം മകന്റെ കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.

തന്റെ മകനെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും വളര്‍ത്തില്ലെന്നാണ് വിനീത് വ്യക്തമാക്കിയത്. എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട. അവന്റെ വിശ്വാസവും വഴിയും അവന്‍ തെരഞ്ഞെടുക്കുമെന്നാണ് വിനീത് പറയുന്നത്.

കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വെച്ചായിരുന്നു വിനീതിന്റെ ഭാര്യ ശരണ്യ കഴിഞ്ഞ മാസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോമില്‍ മതം ഏതെന്ന് രേഖപ്പെടുത്താനുള്ള സ്ഥലത്ത് ചശഹ എന്നാണ് വിനീത് എഴുതിയത്.

അദ്ദേഹത്തിന്റെ സുഹൃത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയില്‍ ഇത് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

SHARE