ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്താന്‍ ഡിറ്റക്ടീവിനെ ഏല്‍പ്പിച്ചു!!! ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ദിഖിനെതിരെ കേസ്; നിരവധി നടന്മാര്‍ ഭാര്യമാരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് അന്വേഷ ഉദ്യോഗസ്ഥന്‍

ഡിറ്റക്ടീവിനെ വെച്ച് ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖിക്കെതിരെ കേസ്. സംഭവത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് മുംബൈ പൊലീസ് താരത്തിനോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ഇന്ത്യ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നവാസുദ്ദിന്‍ സിദ്ദിഖി ഏല്‍പ്പിച്ചുവെന്നാണ് പരാതി. മറ്റ് ചില ബോളിവുഡ് നടന്‍മാരും ഇങ്ങനെ സ്വകാര്യ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി ഇന്ത്യ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular