വാട്സ്ആപ്പില്‍ ഇനി ആ പണി നടക്കൂലാ…!

അനാവശ്യവും ആവര്‍ത്തനവും കൊണ്ട് വെറുപ്പിക്കലാണ് വാട്സ്ആപ്പിലെ അധിക ഗ്രൂപ്പുകളും. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. മറ്റു ഗ്രൂപ്പുകളില്‍ നിന്നോ, മുന്‍പേ വന്നതോ ആയ മേസെജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ ‘forwordedmessage’ എന്ന നോട്ടിഫിക്കേഷനൊപ്പമായിരിക്കും ഷെയര്‍ ആവുക.

ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനില്‍ ഇത് ലഭ്യമാവും. ബീറ്റാ വേര്‍ഷന്‍ ചില ഉപയോക്താക്കളില്‍ എത്തിയിട്ടുണ്ട്. കോപ്പിയടിച്ച് പേരുമാറ്റി കൊടുക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ‘പാര’യാകും.പുതിയ വേര്‍ഷനില്‍ വേറെയും ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകള്‍ക്ക് വിവരണം നല്‍കാനുള്ള ഒപ്ഷന്‍ ബീറ്റാ വേര്‍ഷനില്‍ വന്നിരുന്നു. കൂടാതെ, സ്റ്റിക്കര്‍ ഫീച്ചറും പരീക്ഷിച്ചിരുന്നു. ഗ്രൂപ്പ് അഡ്മിന്‍മാരെ നിയന്ത്രിക്കാനുള്ള ഒപ്ഷനും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

SHARE