ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!

ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം…! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇതു വരെ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.
മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നതുള്ള ഭാഗ്യം മമ്മൂട്ടി അനുവദിച്ചുതരട്ടെയെന്നു മഞ്ജു പറഞ്ഞു. ഒരുപാട് സിനിമകളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ലാലേട്ടന്റെ കൂടെ നില്‍ക്കുന്നത് തന്നെ പരിഭ്രമത്തോടെയാണ്. പക്ഷേ ലാലേട്ടന്‍ സാധാരണക്കാരനെ പോലെയാണ് എല്ലാവരുമായി ഇടപെടുന്നത്.
കൂടെ അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ അഭിനയിക്കുന്നത് മനസിലാക്കാന്‍ സാധിക്കില്ല. പക്ഷേ സ്‌ക്രീനില്‍ എത്തുമ്പോള്‍ ലാലേട്ടന്‍ നമ്മളെ അമ്പരിപ്പിക്കും. അതാണ് മാജിക്കെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. മാധവിക്കുട്ടിയായി മഞ്ജു അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് പടം ആമിയ്ക്ക് ഇപ്പോള്‍ തീയറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular