മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്

മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റതെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരിക്ക് സാരമുള്ളതല്ലെന്നും മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി വിശേഷിപ്പിച്ചത്. വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാമാങ്കത്തിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി എത്തുന്നത്. 12 ഗവേഷണത്തിന് ശേഷമാണ് മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയത്.

മംഗലാപുരത്താണ് മാമാങ്കത്തിന്റെ ഷൂട്ടിംഗിന് തുടക്കമായത്. കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാലും ഇതേ സ്ഥലത്തുണ്ട്. അടുത്തടുത്ത റൂമുകളിലാണ് ലാലും മമ്മൂട്ടിയും താമസിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular