ആ ചിത്രത്തില്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക!!! ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ അറിയേണ്ടേ..

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എപ്പോഴത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഒരു ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക. അംബികയാണ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി.

അന്ന് ലാലിനേക്കാള്‍ തിരക്കുള്ള നായികയാണ് അംബിക. താരമൂല്യമുള്ള നായികയായിരുന്ന അംബികയ്ക്ക് അന്ന് മലയാളത്തിന് പുറമെ കന്നടയിലും തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങളായിരുന്നു. എഴുപതുകളുടെ ഒടുക്കത്തിലാണ് അംബിക സിനിമാ ലോകത്തെത്തുന്നത്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അംബിക അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ അംബിക തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു. വിവാഹജീവിതത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന അംബിക ആദ്യ വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തി.

സഹതാര വേഷങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവ സാന്നിധ്യമാണ് അംബിക. അതേസമയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരുന്നു രാജാവിന്റെ മകന്‍. ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം.

1986ലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍. അഞ്ച് മുതര്‍ അഞ്ചര കോടി വരയാണ് മോഹന്‍ലാലിന്റെ പ്രതിഫലം എന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular