മാധവികുട്ടിയെ പൂര്‍ണതയിലെത്തിക്കാന്‍ മഞ്ജു നൂറുജന്മം ജനിക്കണം… കമാലുദ്ധീന്‍ എന്ന സംവിധായകന്‍.. മാധവിക്കുട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്…. വക്രീകരിച്ചാണ്; ആമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി

വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയേയും മഞ്ജു വാര്യറുടെ അഭിനയത്തേയും രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്ച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ്. ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല.പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജന്മം മഞ്ചു ജനിക്കണമെന്ന് സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആമി എന്ന കമല്‍ ചിത്രം ഒരു പരാജയം ആണെന്നത് സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശെരി ആയി മനസ്സിലായി…. കമാലുദ്ധീന്‍ എന്ന സംവിധായകന്‍.. പുന്നയൂര്‍ക്കുളത്തെ മാധവിക്കുട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്…. വക്രീകരിച്ചാണ്….. സമദാനിയുടെ പ്രേതം ആരിലും ബാധിച്ചിട്ടില്ല എന്നത് യാഥാര്‍ഥ്യം .ആമി എന്ന നിഷ്‌കളങ്ക സ്ത്രീത്വത്തെ കമല സുരയ്യയയിലേക്ക് പരിണാമം നടത്തിയതിന്റെ പ്രതിഫലം ഏതു ദാനി കൈപ്പറ്റിയാലും കൊള്ളാം… മാധവദാസിന്റെ ഭാര്യ മാധവികുട്ടി തന്നെയാണ്….

മോനു നാലപ്പാട്ടിന്റെ അതായത് ഞങ്ങളുടെ ആമിയുടെ സ്വന്തം മകന്റെ വാക്കുകളില്‍ പറഞ്ഞാല്‍…. എന്റെ അമ്മ (മാധവികുട്ടി )പ്രണയവും മാധുര്യവും നിറവും ലഹര്യവും ആവോളം ആസ്വദിച്ചിട്ടുണ്ട്… പിന്നീട് അത് സ്നേഹം എന്ന വികാരം ആയി…. ലോകത്തെ മുഴുവന്‍ സ്നേഹം കൊടുക്കുന്ന….സ്നേഹം യാചിക്കുന്ന മനസ്സ്….. അമ്മയുടെ വീടിന്റെ വാതില്‍ എപ്പോഴും തുറന്നു തുറന്നു വെച്ചിരിക്കും… പ്രണയവും സ്നേഹവും നല്കിയപ്പോഴും…. ലൈംഗീക ബന്ധം അമ്മയ്ക്ക് ഭയമായിരുന്നു അതിന്റെ പിന്നിലെ നോവിക്കുന്ന രഹസ്യം ഞാന്‍ പറയില്ല….. അതൊരിക്കലും ഉണങ്ങ)ത്ത മുറിവായിരുന്നു…. ഈ വാക്കുകള്‍ ആമിയുടെ മകനില്‍ നിന്നായിരുന്നു….. കമല്‍ എത്ര വര്‍ഗീകരിച്ചാലും തിരുവനന്തപുരം പാളയം പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മാധവിക്കുട്ടി മലയാളത്തിനു മാത്രം സ്വന്തം.

ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല….പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജന്മം മഞ്ചു ജനിക്കണം അത്.. അനിവാര്യം തന്നെ …..പ്രണയത്തെയും സ്ത്രീയെയും മനസ്സിലാക്കാതെ വെറും കച്ചവടം മാത്രം മനസ്സില്‍ കണ്ടാല്‍ ഇത് പോലുള്ള പരാചയങ്ങള്‍ ഇനിയും ഉണ്ടാവാവാം..കമലിനും ഉണ്ടാവാം …..
…..പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ സഞ്ചിയിലെ ക്ലാവ് പിടിച്ച നാണയം പോലെ ആണ്…. (ആമി )

SHARE