‘എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്’ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം തുറന്ന് പറഞ്ഞ് രചന നാരായണന്‍കുട്ടി

വേദനയോടെ എടുത്ത തീരുമാനമാണെങ്കിലും വിവാഹമോചനം അനിവാര്യമായിരുന്നുവെന്ന് നടി രചന നാരായണന്‍ കുട്ടി. ‘എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കപ്പ ടിവി അവതരിപ്പിക്കുന്ന ഹാപ്പിനസ് പ്രൊജക്ടിലാണ് രചന വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത്.

അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പ്രണയ വിവാഹം അല്ലായിരുന്നു. പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയില്‍ പോയില്ല. തുടക്കത്തില്‍ മാനസികമായി ഞാന്‍ ഒരുപാട് വിഷമിച്ചിരുന്നു.

ഒരു മൂന്ന് മാസത്തോളം അങ്ങനെ തന്നെ പോയി. അപ്പോഴെല്ലാം താങ്ങും തണലുമായി നിന്നത് എന്റെ സുഹൃത്തുക്കളാണ്. ഞാന്‍ വിവാഹത്തിന് മുന്‍പ് ജോലി രാജിവച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം ഞാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എന്നെ ജോലിയിലേക്ക് തിരിച്ച് വിളിച്ചു. വീണ്ടും സ്‌കൂളില്‍ ജോലിക്ക് കയറി. എന്റെ ജീവിതത്തിലെ വഴിത്തിരിവ് കല്യാണം തന്നെയായിരുന്നു.

കല്യാണം കഴിഞ്ഞ് പെട്ടന്ന് തന്നെ മകള്‍ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ മാതാപിതാക്കള്‍ പേടിക്കും. അവര്‍ക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ എനിക്കൊപ്പം നിന്നു. എല്ലാവരും വിഷമിച്ചു. ഇപ്പോള്‍ അതെല്ലാം മാറി. ആ സംഭവം എന്നെ സംബന്ധിച്ച് കൂടുതല്‍ കരുത്ത് പകര്‍ന്നു. ഇപ്പോള്‍ ഇനി എന്തും നേരിടാം. അനുഭവങ്ങളില്‍ നിന്ന് കൂടുതല്‍ നമുക്ക് പഠിക്കാന്‍ സാധിക്കും. നൃത്തമാണ് എനിക്കിപ്പോള്‍ എല്ലാം. എന്റെ കൂട്ട് നൃത്തമാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ ഹാപ്പിനസ് പ്രൊജക്ട്.’

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...