ആദിയില്‍ ലെനയുടെ അഭിനയം അല്‍പ്പം ഓവറായില്ലേ…? സംവിധായകന്‍ ജീത്തു ജോസഫിന് പറയാനുള്ളത് ഇങ്ങനെ

ജീത്തുജോസഫ് സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ആദി തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് ഉള്‍പ്പെടെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട ലെനയുടെ പ്രകടനം അല്‍പം ഓവറായെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരിന്നു. അതിനെ കുറിച്ച് ജീത്തുജോസഫ് തന്നെ പറയുന്നു. ലെന ആ കഥാപാത്രത്തെ മനോഹരമായാണ് അവതരിപ്പിച്ചതെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രിയപ്പെട്ട പ്രേക്ഷകരോട്,

ആദിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി… അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്. ആദ്യ ദിനം മുതല്‍ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമര്‍ശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെര്‍ഫോര്‍മന്‍സ് ഓവറായി എന്നത്. എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നല്‍കിയത്. 18 ആം വയസില്‍ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്. ഒരു സാഹചര്യത്തില്‍ തന്റെ മകന്‍ കൂടുതല്‍ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോള്‍ സ്വന്തം ഭര്‍ത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോള്‍ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാന്‍ കരുതുന്നതും.

ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്. ഞാന്‍ എന്ന സംധായകന്‍ ആവശ്യപ്പെട്ടതിനെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ അത്തരിപ്പിക്കാന്‍ ഈ ചിത്രത്തിലും അവര്‍ക്ക് കഴിഞ്ഞു. അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ…

എന്ന് നിങ്ങളുടെ
ജീത്തു ജോസഫ്

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...