Tag: #lena
ഒരു പരീക്ഷണമാണ്; ഇനി ആവര്‍ത്തിക്കില്ല’ ലെന
ഓരോ സിനിമകളിലും വ്യത്യസ്തമായ വേഷപകര്‍ച്ചകളിലെത്തി ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്പ് താന്‍ നടത്തിയ ഒരു ശ്രമമാണ് ഇതെന്ന് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
...
ലെന വേറെ ലെവലാണ്…!!!! കിടിലന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ട്
അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെന്‍സിലുമൊക്കെ ലെന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മേക്കോവറിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് കണ്ട് ആരാധകര്‍ അന്തംവിട്ടു. ഇപ്പോഴിതാ പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് ലെന.
ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇരു കൈയും...
ലെന തിരക്കിലാണ്…; തേന്‍ എടുക്കാന്‍… !
യാത്രകളും അതുപോലെ തന്നെ സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് ലെന. തിരക്കേറിയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് നേപ്പാളില്‍ വേക്കേഷന്‍ ആഘോഷിക്കുകയാണ് താരം.
അഭിനയ ജീവിതത്തിന് ഒരിടവേള നല്‍കി ലെന ഇപ്പോള്‍ തേന്‍ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ലെന കഴിഞ്ഞ ഒരു മാസമായി നേപ്പാളിലായിരുന്നു താമസം....
തല മൊട്ടയടിച്ച് നടി ലെന…!
ഒടുവില്‍ ആ നേര്‍ച്ച നിറവേറ്റി നടി ലെന. പഴനിയില്‍ എത്തി തലമുണ്ഡലം ചെയ്ത നടി ലെനയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം...
ആദിയില്‍ ലെനയുടെ അഭിനയം അല്‍പ്പം ഓവറായില്ലേ…? സംവിധായകന്‍ ജീത്തു ജോസഫിന് പറയാനുള്ളത് ഇങ്ങനെ
ജീത്തുജോസഫ് സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ആദി തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് ഉള്‍പ്പെടെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട ലെനയുടെ പ്രകടനം അല്‍പം ഓവറായെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരിന്നു. അതിനെ...
വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് വ്യക്തമായ ധാരണയില്ല… സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും ലെന
വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്‌കോട്‌ലന്‍ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാന്‍ എേന്റതായ തിരക്കുകളിലായിരുന്നു. പിന്നെ എന്നെ ആരും സമീപിച്ചില്ല. വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ...
ആദം ജോണിന്റെ ഷൂട്ടിംഗ് നടന്നത് ശരിക്കും പ്രേതബാധയുള്ള വീട്ടില്‍…! ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ലെന
പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന സിനിമയിലെ സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് നടി ലെന. ഷൂട്ടിങ്ങിനിടെയുണ്ടായ പ്രേതബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ ചില അനുഭവമാണ് ലെന പങ്കുവെച്ചത്.
ആദം ജോണില്‍ കാണിക്കുന്ന സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്....