കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദിയോടൊപ്പം ഹിറ്റായത് പ്രണവ് തന്നെ എഴുതി ആലപിച്ച ജിപ്സി വുമണ്‍ കൂടിയാണ്. ആദിയിലെ ഈ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
സംഗീതത്തില്‍ തല്‍പ്പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് ആദിയിലെ ജിപ്സി വുമണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പ്രണവിന്റെ കസിനും വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ലൈന്‍ പ്രൊഡ്യൂസറുമായ സിതാര സുരേഷാണ് ഈ വിവരം പങ്കുവെച്ചത്.
ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. ഗാനത്തില്‍ മുഴുനീളേ ഗിറ്റാര്‍ വായിച്ചിരിക്കുന്നത് പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ്.സിനിമയില്‍ ഒരു ഇംഗ്ലീഷ് ഗാനം എഴുതാനും ആലപിക്കാനും താല്പര്യമുണ്ടെന്ന് പ്രണവ് സംവിധായകന്‍ ജീത്തു ജോസഫിനോട് പറഞ്ഞിരുന്നു. പ്രണവിന്റെ ഈ ആഗ്രഹത്തിന് ജീത്തു ജോസഫ് സമ്മതം നല്‍കുകയായിരുന്നു.