അമല പോളിനെതിരെ ലൈംഗികാതിക്രമം, ചെന്നൈ സ്വദേശിയായ വ്യവസായി അറസ്റ്റില്‍

ചെന്നൈ: അമല പോളിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ചെന്നൈയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ അഴകേശനാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈയിലെ ഒരു സ്റ്റേജ് ഷോയ്ക്കായി പ്രാക്ടീസ് നടത്തവേ അവിടേക്ക് അതിക്രമിച്ചുകയറിയ ഇയാള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് കാട്ടി നടി അമല പോള്‍ മുന്‍പ് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.

ജോലിസ്ഥലത്ത് സ്വസ്ഥമായി ജോലിചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. നടി തന്നെ അപമാനിച്ചെന്ന് കാട്ടി സംഭവശേഷം ഇയാള്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular