അമല പോയാല്‍ പോട്ടെ!!! വിജയ് വീണ്ടും വിവാഹിതനാകുന്നു?

നാലുവര്‍ഷം മുമ്പ് 2014ലാണ് നടി അമല പോളിന്റെ കഴുത്തില്‍ തമിഴ് സിനിമാ സംവിധായകന്‍ വിജയ് താലി ചാര്‍ത്തിയത്. ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവും രണ്ടു വിവാഹം നടന്നു. മൂന്നു വര്‍ഷം പിന്നിട്ടതോടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹ മോചനം നേടി.

വിവാഹ മോചിതയായ അമല പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. എന്നാല്‍ വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുകയാണ് എന്നതാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്ന പുതിയ വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വധുവിനായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നാണ് വിജയോട് അടുത്തുനില്‍ക്കുന്നവര്‍ പറയുന്നത്. ഈ വാര്‍ത്ത സൃഷ്ടിച്ചെടുത്തതാണെന്നും ഇതില്‍ സത്യമില്ലെന്നും വിജയുടെ സഹസംവിധായകനായ ശ്യാം വ്യക്തമാക്കി.

2011ല്‍ വിക്രം നായകനായ ദൈവത്തിരുമകളില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമല വിജയുമായി അടുക്കുന്നത്. പിന്നീട് വിജയ് തന്നെ സംവിധാനം ചെയ്ത തലൈവയിലും അമല നായികയായി എത്തിയിരുന്നു.

SHARE