വിവാഹ ശേഷം നടി ഭാവന വീണ്ടും സിനിമയിലേക്ക്…

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ജനുവരി 22ന് വിവാഹിതയായ നടി ഭാവന വീണ്ടും സിനിമയിലേക്ക്. കന്നഡ സിനിമ നിര്‍മ്മാതാവ് നവീനാണ് ഭാവനയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം താന്‍ സിനിമ എന്ന മേഖലയില്‍ നിന്ന് ഒരിക്കലും പിന്‍വാങ്ങുന്നില്ല എന്ന് നടി അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകളെ സാധൂകരിയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ന്യൂസ് മിനിറ്റ് പുറത്തു വിട്ടിരിക്കുന്നത്.

ഭാവന ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തിന്റെ പ്രത്യേകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സിനിമയില്‍ ഭാവന അവതരിപ്പിക്കുക. ജനുവരി 27ന് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഭാവന ഫെബ്രുവരി 9ന് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഇന്‍സ്പെക്ടര്‍ വിക്രം എന്നാണ് ചിത്രത്തിന്റെ പേര്. പ്രജ്വാള്‍ ദേവരാജ് നായക വേഷത്തിലെത്തുന്ന സിനിമയുടെ സംവിധായകന്‍ നരസിംഹയാണ്.

ഭാവന നായികയായ മറ്റൊരു കന്നഡ സിനിമയാണ് തഗരു. കന്നഡ ആക്ഷന്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രം ദൂനിയ സൂരി ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഈ ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...