എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി പദത്തിലേക്ക്… സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തും. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് നേരത്തെ ശശീന്ദ്രന്‍ രാജിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും,ഫോണ്‍കെണികേസില്‍ പരാതിക്കാരി പരാതി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.

തുടര്‍ന്ന് എന്‍സിപി സംസ്ഥാന നേതൃത്വം ശശീന്ദ്രനെ മന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി. ശശീന്ദ്രനെ മന്ത്രിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. ശശീന്ദ്രന് പകരക്കാരനായി മന്ത്രിയായ തോമസ് ചാണ്ടി ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...