സായ് പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകുന്നതിലും അപ്പുറം!!! താരത്തിന് വലിയ നടിയാണെന്ന അഹംഭാവം; തുറന്നടിച്ച് തെലുങ്ക് താരം നാഗ ശൗര്യ

പ്രേമം സിനിമയിലൂടെ മലയാളി-തമിഴ്പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. ഇപ്പോള്‍ മലയാളവും തമിഴും കടന്ന് തെലുങ്കിലും തിളങ്ങുകയാണ് താരം. പ്രശസ്തിക്കൊപ്പം താരത്തെ കുറിച്ചുള്ള ഗോസിപ്പുകളും വര്‍ധിച്ചു വരുകയാണ്.

നടിക്കെതിരെ തെലുങ്ക് താരം നാഗ ശൗര്യയുടെ പ്രസ്താവനയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നാണ് നാഗ ശൗര്യ പറയുന്നത്. കരു എന്ന തമിഴ് ചിത്രത്തില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍ പുറത്തിറങ്ങും.

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ തന്നെ ഏറ്റവും വലിയ നടി അവരാണെന്നാണ് വിചാരമെന്നും സെറ്റില്‍ പതിവായി താമസിച്ചാണ് എത്താറെന്നും നാഗ ശൗര്യ പറയുന്നു. മാത്രമല്ല ഫിദ സിനിമയുടെ വിജയത്തിന് കാരണം സായി പല്ലവിയെന്നും ശൗര്യ വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. ‘സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കും. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു’ നാഗ ശൗര്യ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular