‘കോണ്ടസ’ ഡബ്മാഷ് കോണ്ടസ്റ്റുമായി അപ്പാനി രവി!! വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ്

പ്രമുഖരുടേയും അല്ലാത്തവരുടേയുമായ ഡബ്മാഷുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് തരംഗമാണ്. ഇതിനിടെ പ്രൈിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള ചന്ദ്രലേഖയിലെ കോണ്ടസ രംഗം ഡബ്സ്മാഷ് ചെയ്യുന്നവര്‍ക്ക് കിടിലന്‍ സമ്മാനവുമായി അപ്പാനി ശരതും ടീമും. സംഗതി മറ്റൊന്നുമല്ല ശരത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചന്ദ്രലേഖയില്‍ കോണ്ടസ പരാമര്‍ശം വരുന്ന ഡയലോഗുകളുടെ ഡബ്സ്മാഷ് നടന്‍ ശരത് കുമാറിന്റെയോ ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലോ ഷെയര്‍ ചെയ്യുകയാണ് വേണ്ടത്.

ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റാണ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇ. എസ്. സുധീപിന്റെ ചിത്രമാണിത്. റിയാസിന്റേതാണ് തിരക്കഥ. പീപ്പി ക്രിയേറ്റീവ് വര്‍ക്കസ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സര്‍ ത്വയ്ബ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular