സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശമ്പളം 2.8 ലക്ഷം!! ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 2.5 ലക്ഷം.. ജഡ്ജിമാരുടെ ശമ്പളം കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇനി 2.80 ലക്ഷം രൂപയാണ് ശമ്പളം ലഭിക്കുക. നിലവില്‍ ഒരു ലക്ഷമാണ് ശമ്പളം.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും 90,000 രൂപയില്‍നിന്നു ശമ്പളം 2.50 ലക്ഷമാകും. ഹൈക്കോടതി ജഡ്ജിമാര്‍ക്കു 80,000 രൂപയില്‍നിന്ന് 2.25 ലക്ഷമാക്കി. പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും.

ശമ്പളത്തിനു പുറമെ ഔദ്യോഗിക വസതി, കാര്‍, ഓഫിസ് ജീവനക്കാര്‍, മറ്റ് അലവന്‍സുകള്‍ എന്നിവയും ചീഫ് ജസ്റ്റിസിനു ലഭിക്കും. സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്കും കാബിനറ്റ് സെക്രട്ടറിമാര്‍ക്കു തുല്യമായ അലവന്‍സുകളും ആനുകൂല്യങ്ങളുമാണു ലഭിക്കുക. ഇക്കാലയളവില്‍ വിരമിച്ച ജഡ്ജിമാര്‍ക്കും ശമ്പള വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

Similar Articles

Comments

Advertisment

Most Popular

ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ…ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം;

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം...

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...