മുടി മുറിച്ച് കിടിലന്‍ ലുക്കില്‍ നസ്രിയ… ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളത്തിലെ ക്യൂട്ട് നായിക നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുതിയ ചിത്രത്തിന്റെ വാര്‍ത്തയോടൊപ്പം നടി ഭാവനയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ക്യൂട്ട് ലുക്കും പ്രേക്ഷക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നീളന്‍ മുടിയും നീല നിറത്തിലെ മനോഹരമായ വസ്ത്രവും ആ ക്യൂട്ട് സ്മൈലുമായെത്തിയ നസ്രിയ ശരിക്കും ഭാവനയുടെ വിവാഹ സത്കാരത്തിലെ താരമായിരുന്നു.

ഇപ്പോഴിതാ നീളന്‍ മുടി കഴുത്തൊപ്പം വെട്ടി കൂള്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് പുതിയ ലുക്ക്. മുടി ഏറെ മുറിച്ചിട്ടുണ്ടെങ്കിലും ക്യൂട്ട് തന്നെയെന്നാണ് ആരാധകരുടെ കമന്റ്.

സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സുമായി തിളങ്ങിയ താരമാണ് നസ്രിയ. ഇത്രയും മോഡേണ്‍ ലുക്കില്‍ താരം എത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ പുതിയ സ്റ്റൈലിനെ വരവേറ്റിരിക്കുന്നത്.

തിരിച്ചുവരവിലെ ആദ്യ ചിത്രത്തിനു വേണ്ടിയാണോ അതോ ഇനിയും അഭിനയിക്കാന്‍ ഒരുങ്ങുന്ന സസ്പെന്‍സ് കഥാപാത്രത്തിനായാണോ ഈ പുതിയ ലുക്ക് എന്നും ആരാധകര്‍ ചോദിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7