വികടകുമാരന്‍ പോസ്റ്റര്‍ ഉടന്‍

കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന വികടകുമാരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരി 2 നു പുറത്തിറങ്ങും. വൈ വി രാജേഷ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചാന്ദ് വി ക്രീയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനുമാണ്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, സൈജു, ജിനു ജോസ്, സുനില്‍ സുഗത, ദേവിക നമ്പിയാര്‍, മാനസ, പാര്‍വതി നായര്‍, സീമ ജി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. അജയ് ഡേവിഡ് കാച്ചപ്പള്ളി കാമറ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രാഹുല്‍ രാജാണ്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം ധര്‍മജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വികടകുമാരന് ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular