പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

പറവയ്ക്ക് ശേഷം തന്റെ അടുത്ത സംവിധാന സംരംഭം മമ്മൂട്ടിക്കൊപ്പമെന്ന് സൂചന നല്‍കി സൗബിന്‍ സാഹിര്‍. ദുല്‍ഖര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പറവയ്ക് ശേഷം സൗബിന്റെ അടുത്ത ചിത്രമേതെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും സൗബിന്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഇന്നലെ സൗബിന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ‘അടുത്തത്’ (നെക്സ്റ്റ്) എന്ന തലക്കെട്ടോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ആരാധകര്‍ ആവേശത്തിലായപ്പോള്‍ കാത്തിരിക്കാന്‍ വയ്യ എന്ന കമന്റുമായി ദുല്‍ഖറും എത്തി. സൗബിന്‍ പങ്കുവെച്ച ചിത്രം അടുത്ത പ്രോജെക്ട ആണെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംവിധാന സഹായിയായി സിനിമാ രംഗത്തേക്ക് പ്രവേശിച്ച സൗബിന്റെ പ്രേമത്തിലെ അധ്യാപക റോളാണ് വഴിത്തിരിവായത്.

പിന്നീട് ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ പച്ചയായി വരച്ചുകാട്ടുന്ന ചിത്രമെന്ന അഭിപ്രായം നേടിയാണ് ചിത്രം മുന്നേയിയത്. പ്രാവ് പറത്തല്‍ മത്സരത്തിലെ വിജയം സ്വപ്നം കണ്ട് കഴിയുന്ന രണ്ട് കുട്ടികളുടെ കഥയായിരുന്നു പറവ പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular