വ്യാജരേഖ കേസ്: ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി, പരാതിക്കാരന് 25,000 രൂപ പിഴ

ന്യൂഡല്‍ഹി: മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി. വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി നടപടി.ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. പരാതിക്കാരന്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ചികിത്സയുടെ പേരില്‍ എട്ടുമാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു സെന്‍കുമാറിനെതിരായ ആരോപണം.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...