Tag: suprem court

എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ട്; വൈവാഹികനില പരിഗണിക്കേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. ഭര്‍ത്താവിന്റെ പീഡനത്തെ...

രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു; ജാമ്യം തേടി കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണം. നിയമം പുനഃപരിശോധിക്കുന്നതിൽ കേന്ദ്രം തീരുമാനമെടുക്കണം. പ്രതികൾക്ക് ജാമ്യം തേടി കോടതിയെ സമീപിക്കാം. അതേ സമയം, നിലവിൽ...

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കണം; വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതു മാറ്റി 'ഭാരത്' എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതി വിസമ്മതം അറിയിച്ചു. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍...

കേരളത്തെ അഭിനന്ദിച്ച് വീണ്ടും സുപ്രീകോടതി; മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് അറിയിക്കണമെന്നും കോടതി

ഡല്‍ഹി: കേരളത്തിന് വീണ്ടും അഭിനന്ദിച്ച് സുപ്രിംകോടതി. ഇത് രണ്ടാം തവണയാണ്‌കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ സുപ്രീം കോടതി പ്രശംസിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ ഈ...

റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി; പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പുന:പരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകള്‍...

അയോധ്യ കേസ്: ജഡ്ജി പിന്മാറി, കേസ് 29ന് പരിഗണിക്കും; ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കും

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. മുമ്പ് ബാബ്‌റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ യു...

വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ണായകവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ വാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായവിധി. വധശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗബെഞ്ചില്‍ രണ്ടു പേര്‍ അനുകൂലിച്ചതോടെയാണ് ബുധനാഴ്ച കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍...

ശബരിമലയിലേക്ക് പോകാനായി ആറു യുവതികള്‍ കൊച്ചിയിലെത്തി; നിലയ്ക്കല്‍ വരെ സ്വന്തം നിലയ്ക്ക് എത്തിയാല്‍ സന്നിധാനത്ത് എത്താന്‍ പോലീസ് സഹായം നല്‍കും

കൊച്ചി: ശബരിമലയിലേക്ക് പോകാനായി ആറു യുവതികള്‍ കൊച്ചിയിലെത്തിയതായി സൂചന. മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് യുവതികള്‍ എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിയ ഇവര്‍ രഹസ്യ കേന്ദ്രത്തിലാണുള്ളത്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസിന് അറിയാമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍...
Advertismentspot_img

Most Popular