Tag: gold
10 രൂപ മുതല്‍ സ്വർണം വാങ്ങാം…! എവിടെയിരുന്നും ഏത് സമയത്തും ശുദ്ധമായ സ്വര്‍ണം വാങ്ങാന്‍ അവസരം… !! ജിയോ ഫിനാന്‍സ് ആപ്പിലൂടെ സ്മാര്‍ട് ഗോള്‍ഡില്‍ നിക്ഷേപിക്കാം…
ഉത്സവ സീസണ്‍ ആനന്ദകരവും നിക്ഷേപസൗഹൃദവുമാക്കാന്‍ അവസരമൊരുക്കി ജിയോഫിനാന്‍സ് ആപ്പ്. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് ജിയോഫിനാന്‍സ് ആപ്പ്. ജിയോഫിനാന്‍സ് ആപ്പിലൂടെ സ്മാര്‍ട് ഗോള്‍ഡില്‍ നിക്ഷേപിച്ച് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
സ്വര്‍ണം വാങ്ങാന്‍ പൂര്‍ണമായും ഡിജിറ്റലായി, സുരക്ഷിതവും തടസമില്ലാത്തതുമായ അവസരമൊരുക്കുകയാണ്...
സ്വർണം അമൂല്യമാണ്, എക്കാലത്തേക്കുമുള്ള സമ്പാദ്യം…!! സാമ്പത്തിക കരുത്തും ശക്തിയും സുരക്ഷയും..!!
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കാലം മുതൽ സ്വർണം, കറൻസിയും, ആഭരണമായും ഉപയോഗിക്കുന്നു. സ്വർണം കട്ടിയായി, അല്ലെങ്കിൽ പാറകളിൽ തരി തരിയായി ഭൂമിക്കടിയിലെ നിക്ഷേപങ്ങളിലുണ്ടാകുന്നു. സ്വർണം ഒരു മില്ലിമീറ്ററിന്റെ 10,000 ൽ ഒന്നാക്കി അടിച്ചുപരത്തി ആഭരണം നിർമ്മിക്കാവുന്ന വിധമാക്കാവുന്നതാണ്. ഒരു ഗ്രാം സ്വർണം 3.2 കിലോമീറ്റർ നീളമുള്ള...
കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ ധൈര്യം ഇല്ല…!! ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ വ്യാപാരം ചെയ്യുന്നവരെ കുറിച്ച് പരിശോധനയില്ല..!!! നികുതി എത്രയാണെന്ന് വെളിപ്പെടുത്താതെ നികുതി ചോർച്ച...
കൊച്ചി: തൃശ്ശൂരിലെ സ്വർണ വ്യാപാര,വ്യവസായ മേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും, അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) കുറ്റപ്പെടുത്തി.
ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക...
ഉല്ലാസ യാത്ര, ജിഎസ്ടി പരിശീലനം, ക്ഷേത്ര ദര്‍ശനം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ തൃശൂരിൽ എത്തിച്ചു…!!! 700 ഉദ്യോഗസ്ഥർ തൃശൂരിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും നടത്തുന്ന റെയ്ഡ് തുടരുന്നു…!!! അഞ്ച് കൊല്ലത്തെ...
തൃശ്ശൂര്‍: നഗരത്തിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കില്‍പെടാത്ത നൂറു കിലോയിലധികം സ്വര്‍ണം ഇതുവരെ പിടിച്ചെടുത്തു. അഞ്ച് കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
ജി.എസ്.ടി. വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡില്‍ എഴുന്നൂറോളം ഉദ്യോഗസ്ഥരാണുള്ളത്. ഇന്നലെ രാത്രി...
അമ്പോ…, എന്തൊരു വിലക്കയറ്റം…!! ചരിത്രത്തിലാദ്യമായി സ്വർണവില 58,000 രൂപ കടന്നു..!!! ഒരു പവൻ വാങ്ങണമെങ്കിൽ 63,000 രൂപ നൽകണം…
കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പവൻ വില 58,000 രൂപ കടന്നു. ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയർന്ന് 7,280 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 255...
ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് സ്വർണവില…!!!
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ ഇടിഞ്ഞ് 7030 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് 56,800 രൂപയായിരുന്നു വില.
ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. ഡോളറിന്റെ മുന്നേറ്റവും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് അയവുവരുന്നതു...
ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില..!!! ഗ്രാമിന് 7000 രൂപയിലേക്ക്…!!! പവന് ഇന്ന് 600 രൂപ കൂടി 55,680 രൂപയിലെത്തി… ഒരു പവൻ വാങ്ങണമെങ്കിൽ 60217 രൂപ നൽകേണ്ടി വരും
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർലകാല റെക്കോഡിലെത്തി. സ്വർണ്ണവില ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി. ഇന്നലെ ഒരു പവന് 480 രൂപ കൂടിയിരുന്നു. കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ്...
അടിച്ച് കേറി സ്വർണവില; ഇനിയും വർധിക്കാൻ സാധ്യത
കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്നതാണ് രണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തിയത്. 51 ഡോളർ ആണ് വർദ്ധിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
അന്താരാഷ്ട്ര വിപണിയുടെ...