നടനും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു

തൃശൂര്‍: നടനും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (59) അന്തരിച്ചു.ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ ഓട്ടന്‍ത്തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.കലാമണ്ഡലത്തില്‍ അധ്യാപകനായും തുള്ളല്‍ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു. നിരവധി സിനിമകളിലും ഏതാനും പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കമലദളം, മനസിനക്കരെ, തൂവല്‍ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
പ്രശസ്ത നര്‍ത്തകി ശോഭയാണ് ഭാര്യ. മക്കള്‍: സനല്‍ കുമാര്‍, ശ്രീലക്ഷ്മി, ചെറുതുരുത്തിക്ക് അടുത്ത് പുതുശ്ശേരിയിലായിരുന്നു താമസം.

Similar Articles

Comments

Advertismentspot_img

Most Popular