രാത്രി കൂടെ കിടക്കുന്നതാര്…? അതും ഫേസ്ബുക്കിനറിയണം!! പരിധിവിടുന്നുവെന്ന് ഉപഭോക്താക്കള്‍, വിശദീകരണവുമായി ഫേസ്ബുക്ക്

വ്യക്തികളുടെ സാമൂഹിക ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്താന്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് ആയിട്ടുണ്ട്. പലരും ദിവസം തുടങ്ങുന്നതുതന്നെ ഫേസ്ബുക്ക് തുറന്നുകൊണ്ടാണ്. പലരും അപ്പപ്പോള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ ഫേസ്ബുക്കിന് അറിയേണ്ടത് നിങ്ങള്‍ ആരോടൊപ്പമാണ് രാത്രി ഉറങ്ങുന്നതെന്നാണ്. ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ തുടങ്ങിയതോടെ ഫേസ്ബുക്ക് പരിധി വിടുന്നുവെന്ന ആരോപണവുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി.

ആരോടെല്ലാമൊപ്പമാണ് രാത്രി കിടന്നുറങ്ങുന്നത് എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ ചോദ്യം. ഉറങ്ങുമ്പോള്‍ ഒപ്പമുണ്ടാകണമെന്നാഗ്രഹിക്കുന്ന ഏറ്റവും ഇഷ്ട വസ്തുവിനെകുറിച്ച് പങ്കുവയ്ക്കു എന്നു കരുതിയാണ് ചോദ്യം ചോദിച്ചത്. എന്നാല്‍ ചോദ്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.

ഉറങ്ങുമ്പോള്‍ കൂടെയുണ്ടാകുന്നതെന്ത് എന്ന ചോദ്യം ഉദ്ദേശിച്ചത് ആരൊക്കെ കൂടെ എന്നല്ല. മറിച്ച് ടെഡ്ഡിബിയറിനെ പോലെയുള്ളവയാണ് ഉദ്ദേശിച്ചതെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഉപഭോക്താക്കളെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് ഡിസംബര്‍ മുതല്‍ ഫേസ്ബുക്ക് ഡിഡ് യൂ നോ എന്ന പുതിയ ഫീച്ചര്‍ തുടങ്ങിയത്. എന്നാല്‍ പലരും തെറ്റായി വ്യാഖ്യാനം ചെയ്യാന്‍ തുടങ്ങിയതോടെ ഈ ചോദ്യം ഫേസ്ബുക്ക് പിന്‍വലിച്ചിരിക്കുകയാണ്.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...