സത്യനായി ജയസൂര്യ..!!! പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിനിമാ ആസ്വാദകര്‍

മലയാള സിനിമയിലെ അനശ്വര നടന്‍ സത്യനാകാന്‍ നടന്‍ ജയസൂര്യ ഒരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ കേരള ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ച് മലയാളികളുടെ കയ്യടി വാങ്ങിയതിന് പിന്നാലെയാണ് പുതിയ രൂപത്തിലേക്ക് ജയസൂര്യ മാറുന്നത്. സത്യനായുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററും ജയസൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. നവാഗതനായ രതീഷ് രഘുനന്ദനാണ് സംവിധാനം. വിജയ് ബാബുവാണ് നിര്‍മണം. സത്യനായി അഭിനയിക്കാനുള്ള അവസരം ലഭിച്ച വിവരം ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് ഇങ്ങനെ:

സന്തോഷത്തോടെ, അഭിമാനത്തോടെ, ഒരു കാര്യം അറിയിക്കട്ടെ സത്യന്‍ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു. എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.

നവാഗതനതായ ‘രതീഷ് രഘു നന്ദന്‍’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിര്‍മാണ കമ്പനി ആയ ‘ എൃശറമ്യ എശഹാ ഒീൗലെ’ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പറയാം
എല്ലാവരുടെയും പ്രാര്‍ഥനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

Fan made poster ….Thameer mango..

SHARE