മോഹന്‍ലാല്‍ – അജോയ് വര്‍മ്മ ചിത്രത്തിന് പേരിട്ടു….

മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രത്തിന് പേരിട്ടു. നിരാളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.
ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്.
അജോയ് വര്‍മ്മയുടെ ആദ്യ മലയളം ചിത്രം കൂടിയാണ് ഇത്. മൂണ്‍ ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് തുടിയില്‍. സജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുംബൈ, പുനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മീനയാണ് ചിത്രത്തിലെ നായിക വി എ ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ആണ് മോഹന്‍ലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Similar Articles

Comments

Advertismentspot_img

Most Popular