ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ക്ലൈമാക്‌സ്, മികച്ച ദൃശ്യാനുഭവങ്ങള്‍ കൊണ്ടും ഫഹദിന്റെ അഭിനയം കൊണ്ടും കാര്‍ബണ്‍ ഗംഭീരമായെന്ന് അനു സിതാര

മലയാളം കണ്ട മികച്ച യുവനടന്മാരില്‍ ഒരാളായ ഫഹദ് ഫാസില്‍ നായകനായി തിയേറ്ററുകളിലെത്തിയ കാര്‍ബണ്‍ ചിത്രത്തെ വാനോളം പുകഴ്ത്തി നടി അനു സിതാര രംഗത്ത്. ഛായാഗ്രഹകനായി ശ്രദ്ധ നേടിയ വേണു മുന്നറിയിപ്പിന് ശേഷം ഒരുക്കിയ കാര്‍ബണിന് പരക്കെ മികച്ച അഭിപ്രായമാണ് കിട്ടിവരുന്നത്. മലയാള സിനിമാ മേഖലയില്‍ നിന്നും ഒട്ടേറെ പേരാണ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തിലാണ് നടി അനു സിതാരയുമുള്ളത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനു ചിത്രത്തെ കുറിച്ചും ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെക്കുറിച്ചും വാചാലയായത്. മികച്ച ദൃശ്യാനുഭവങ്ങള്‍ കൊണ്ടും ഫഹദിന്റെ അഭിനയം കൊണ്ടും ചിത്രം ഏറെ ഹൃദ്യമായിരുന്നുവെന്ന് അനു കുറിച്ചു. ക്ലൈമാക്‌സ് അതിഗംഭീരമായിരുന്നെന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ഒന്നായിരുന്നു അതെന്നും താരം. കാര്‍്ബണ്‍ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ ക്രൂ മെമ്പര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് അനു കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.മംമ്താ മോഹന്‍ദാസും മണികണ്ഠന്‍ ആര്‍ ആചാരിയും ഫഹദിനൊപ്പം തന്നെ മികച്ച വേഷങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular