ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് അപ്പുവിനിഷ്ടം… പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ് മനസ് തുറക്കുന്നു

തന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് തീയറ്ററുകള്‍ നിറഞ്ഞോടുമ്പോഴും യാത്രകളെ പ്രണയിക്കുന്ന പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. സംവിധായകന്‍ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദിയുടെ പിറവിക്ക് കാരണമായത്. ജീത്തുവിന്റെ രണ്ട് സിനിമകളുടെ അസോഷ്യേറ്റ് ആയിരുന്നു പ്രണവ്. പ്രണവിന്റെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലാണ് സിനിമാലോകം മുഴുവന്‍. അതിനെക്കുറിച്ച് ജീത്തുവിന് പറയാനുളളത് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ.

‘ഞാന്‍ വിളിച്ചിരുന്നു, ഭാഗ്യത്തിന് കിട്ടി. ഏതോ ഒരു മലയുടെ മുകളില്‍ ആയിരുന്നു. സിനിമ നല്ല അഭിപ്രായം നേടുന്നുവെന്ന് പറഞ്ഞപ്പോള്‍, സന്തോഷമുണ്ടെന്ന് പറഞ്ഞു. എന്നുവരുമെന്ന് ചോദിച്ചപ്പോള്‍ ചിലപ്പോള്‍ രണ്ട് ആഴ്ച അല്ലെങ്കില്‍ ഒരു മാസം.

സത്യം പറഞ്ഞാല്‍ അതിന്റെ വ്യക്തത എനിക്കിപ്പോഴും കിട്ടിയിട്ടില്ല. പ്രണവിന് ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല പ്രോജക്ടുമുണ്ട്. എന്നാല്‍ ഇടവേള നല്‍കി മാത്രമാകും അപ്പു സിനിമ ചെയ്യുകയുള്ളൂ എന്നാണ് തോന്നുന്നത്. അവന് അവന്റേതായ സ്വകാര്യജീവിതമുണ്ട്. അത് പോകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്.

സീരിയസായ സിനിമകളാണ് അപ്പുവിന് കൂടുതല്‍ ഇഷ്ടം. ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകള്‍. അതാണ് അവന്റെ ഫേവറൈറ്റ്. എന്നാല്‍ കൊമേര്‍സ്യല്‍ സിനിമകളും ചെയ്യും.’ജീത്തു ജോസഫ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular