പ്ലാസ്റ്റിക് സര്‍ജറിയില്‍ പിഴവ് പറ്റിയോ…? നടി ശ്രീദേവിയുടെ ചുണ്ടിനെച്ചൊല്ലി ബി ടൗണില്‍ ചര്‍ച്ച കൊഴുക്കുന്നു!!

ചര്‍ച്ചകള്‍ക്ക് പഞ്ഞമില്ലാത്ത ബി ടൗണിലെ ചര്‍ച്ചാവിഷയമായി നടി ശ്രീവേദിയുടെ ചുണ്ടും. ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ബി ടൗണില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

നടി ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയതില്‍ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും എത്തിയിരുന്നു. അതിനിടെയാണ് പാപ്പരാസികള്‍ ശ്രീദേവിയുടെ ലുക്ക് ശ്രദ്ധിക്കുന്നത്. ചുണ്ടില്‍ കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു.

ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ ഇതിന് മുമ്പ് ശ്രീദേവിയോട് ചോദിച്ചിരുന്നു. താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നും ശ്രീദേവി പറഞ്ഞു. പവര്‍ യോഗ, ആഴ്ചയില്‍ നാല് ദിവസം ടെന്നിസ്, ഡയറ്റ്, ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കും, മധുരപലഹാരങ്ങള്‍ ഇല്ല. ഇതൊക്കെ തന്റെ ലുക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാല്‍ പുതിയ ചിത്രങ്ങളും വീഡിയോയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

സല്‍മാന്‍ ഖാനും ലൂലിയ വാന്ററിനെയും ഒരുമിച്ച് കണ്ടത് ബി ടൗണില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ നടത്തിയ ക്രിസ്മസ് വിരുന്നിലാണ് വീണ്ടും ഇരുവരും ഒരുമിച്ച് എത്തിയത്. നേരത്തെ ദലൈലാമയെ സന്ദര്‍ശിച്ചതുള്‍പ്പടെ വിരലില്‍ എണ്ണാവുന്ന സമയത്ത് മാത്രമാണ് ഇരുവരെയും ഒരുമിച്ച് പുറത്ത് കണ്ടിട്ടുള്ളത്. അപ്രതീക്ഷിതമായി ഒരിക്കല്‍ കൂടി ഇരുവരെയും ക്യാമറയ്ക്ക് മുന്നില്‍ കിട്ടയത് പാപ്പരാസികള്‍ വന്‍ ആഘോഷിക്കിയിരിന്നു.

Similar Articles

Comments

Advertismentspot_img

Most Popular