‘സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നത്’ മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം തിരികെയെത്തിക്കുമെന്ന മേദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊടിതട്ടിയെടുത്ത് പരിഹസവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിറ്റ്സര്‍ലാന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പരിഹാസവര്‍ഷവുമായി രാഹുല്‍ രംഗത്തെത്തിയത്.

മോദിയെ ഇന്ത്യയിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

‘ഡിയര്‍ പി.എം കള്ളപ്പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വാഗ്ദാനം ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ വിമാനത്തില്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ അത്ഭുതത്തോടെ നോക്കുകയാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെയെത്തിക്കുമെന്നത്. ഇതിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. നേരത്തെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന് മാത്രമായി ആകെയുള്ളതിന്റെ 73 ശതമാനം സമ്പത്തും എങ്ങനെ കരഗതമായി എന്ന് കൂടി ദാവോസില്‍ പറയണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...