ആദ്യ സിനിമയുടെ പേരില്‍ യാത്രാകമ്പം ഉപേക്ഷിക്കാന്‍ തനിക്ക് മനസില്ല… ‘ആദി’ പുറത്തിറങ്ങുമ്പോള്‍ പ്രണവ് ഹിമാലയ യാത്രയില്‍!!

കൊച്ചി: ഇക്കാലത്ത് ഒരു സിനിമി പുറത്തിറക്കുന്നതിലും ഏറെ ഭാരപ്പെട്ട ജോലിയാണ് അത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ നടത്തുന്ന പ്രമോഷന്‍. പ്രമോഷന് വേണ്ടി മാത്രം കോടികളാണ് ഓരോ നിര്‍മാതാക്കളും മുടക്കുന്നത്. അതിന് വേണ്ടി ഏതുവേഷം കെട്ടാനും താരങ്ങളും തയ്യാറാണ്. എന്നാല്‍ ജീവിതത്തിലെ പോലെ തന്നെ തികച്ചും വ്യത്യസ്തനാകുകയാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍.

തന്റെ കന്നിചിത്രം ആദി പുറത്തിറങ്ങുന്ന വേളയില്‍ പ്രണവ് ഹിമാലയത്തിലായിരിക്കും എന്നാണ് അറിയുന്നത്. തന്റെ യാത്രാകമ്പം ആദ്യസിനിമയുടെ പേരില്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറല്ല.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഉണ്ടാവില്ലെന്ന് പ്രണവ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ആദിയുടെ സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞു. പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ പുതിയ ട്രെയിലര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, ഇതൊരു കട്ട ആക്ഷന്‍ പടമായിരിക്കുമെന്ന് പ്രതീക്ഷിച്ച് തിയേറ്ററില്‍ വന്നാല്‍ നിരാശപ്പെടേണ്ടി വരുമെന്ന് ജിത്തു ജോസഫ് മുന്നറിയിപ്പ് നല്‍കുന്നു.

മാസ് പടങ്ങളിലുള്ള സാധാരണ സ്റ്റണ്ടുകളല്ല, യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു കുടുബവും അവര്‍ നേരിടുന്ന പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന വികാരങ്ങളുമെല്ലാം ചേര്‍ന്നാണ് ചിത്രമെന്ന് ജിത്തു പറയുന്നു.

ആദി ഒരു നല്ല ചിത്രമാണെന്നാണ് തന്റെ വിശ്വാസമെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്ന് സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍ പറയുമ്ബോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഉഗ്രന്‍ വിരുന്ന് തന്നെയാവുമെന്ന് ഉറപ്പ്.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...