രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര!!! താരത്തിന് കഞ്ചാവ് മൂത്തെന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര. അതുവഴി രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്ര രംഗത്ത് ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

എന്നാല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചെടിക്കൊപ്പം നമ്മുടെ ചരിത്രം കൂടി നല്‍കിയാല്‍ ഇത് നിയമവിധേയമാക്കുന്നത് ഒരു വലിയ മുന്നേറ്റമായിരിക്കുമെന്നും ഉദയ് ചോപ്ര പറഞ്ഞു. പ്രശസ്ത മുന്‍ ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ഉദയ് ചോപ്ര.

‘ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. രണ്ടാമത്, കഞ്ചാവ് നിയമവിധേയമാക്കിയാല്‍ അതിന് നികുതി ചുമത്തുക വഴി രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാം. മാത്രമല്ല, കഞ്ചാവുമായി ബന്ധപ്പെട്ട ക്രിമിനല്‍ മനോഭാവത്തെ കുറയ്ക്കുകയും ചെയ്യും. അതിനൊപ്പം തന്നെ ധാരാളം അസുഖങ്ങള്‍ക്ക് മരുന്നായും കഞ്ചാവ് ഉപയോഗിക്കാം.’ ഉദയ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

2000ത്തില്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം മൊഹബത്തിയനിലൂടെയാണ് ഉദയ് സിനിമാ രംഗത്തെത്തുന്നത്. മേരെ യാര്‍കി ഷാദി ഹെയ്, മുജ്സേ ദോസ്തി കരോഗെ, ദൂം, നീല്‍ ആന്‍ഡ് നിക്കി, പ്യാര്‍ ഇംപോസിബിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ചോപ്രയുടെ ട്വിറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. കഞ്ചാവ് മൂത്തതാണെന്നും, അതാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. ഉദയ് ചോപ്രയുടെ പ്രസ്താവനയെ ട്രോളാക്കി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ പരിഹാസം തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular