സെല്‍ഫി വിനയായി.. കൊലപാതക കുറ്റത്തിന് 21കാരിക്ക് ഏഴ് വര്‍ഷം തടവ്!! കൊല നടന്നത് രണ്ടുവര്‍ഷം മുമ്പ്

കാനഡ: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് സെല്‍ഫില്‍ കുരുങ്ങി കൊലപാതക കുറ്റത്തിന് 21 കാരിക്ക് ഏഴുവര്‍ഷം തടവ് ശിക്ഷ. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് ചെയെനെ റോസ് അന്റണിയെന്ന 21കാരിയെ കുടുക്കിയത്. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18 കാരിയായ ബ്രിട്ടാനിയ ഗാര്‍ഗോളിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് ചെയെനെ കുടുക്കിയത്്. കൂട്ടുകാരിയുടെ മരണത്തിന് ഉത്തരാവാദി റോസ് തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സെല്‍ഫി.

ഗാര്‍ഗോള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമെടുത്ത ചിത്രമാണ് ഇത്. ചിത്രത്തില്‍ റോസ് ധരിച്ച മാല ഗാര്‍ഗോളിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിരുന്നുവെന്നാണ് കാനഡ പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് സസ്‌കാറ്റണില്‍നിന്ന് ഗാര്‍ഗോളിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുറ്റക്കാരിയായി കണ്ടെത്തിയ റോസിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഗാര്‍ഗോള്‍ റോസിന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗാര്‍ഗോളിനെ റോസ് കൊലപ്പെടുത്തുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...