നിനക്ക് ഇനിയും മതിയായില്ലേ ഫെമിനിച്ചീ…. പുലിമുരുകനെ വിമര്‍ശിച്ച റിമയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ (മോഹന്‍ലാല്‍ ഫാന്‍സ്)

കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും പുരുഷമേല്‍ക്കോയ്മയും ചൂണ്ടിക്കാണിച്ച നടി റിമ കല്ലിങ്കലിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ടെഡ് എക്സ് ടോക്സില്‍ പങ്കെടുക്കവേ റിമ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് റിമക്കെതിരെ അസഭ്യവര്‍ഷവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നത്. റിമയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫാന്‍സിന്റെ തെറിവിളി.

‘ഹാപ്പി ഹസ്ബന്‍സ് എന്ന സിനിമയില്‍ ചേച്ചി ചെയ്ത റോള്‍ എന്തായിരുന്നു… ശ്യോ ഓര്‍മ കിട്ടുന്നില്ലല്ലോ….’ എന്നാണ് ഒരാളുടെ കമന്റ്. ലാലേട്ടനെപ്പറ്റി പറഞ്ഞാല്‍ നീ താങ്ങൂല കേട്ടോ എന്നാണ് മറ്റൊരാളുടെ കമന്റ്.

നേരത്തെ കസബ സിനിമയിലെ സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളെയും രംഗങ്ങളെയും വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരേ മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സമാനമായ രീതിയിലാണ് റിമക്കെതിരേയുള്ള ആക്രമണവും. പാര്‍വതിയെ പിന്തുണച്ചതിന്റെ പേരിലും റിമയ്ക്കുനേരെ അസഭ്യവര്‍ഷവുമായി ഫാന്‍സ് രംഗത്തെത്തിയിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റുകൂട്ടുന്ന മറ്റൊരു സ്ത്രീ. ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നുമായിരിന്നു റിമയുടെ വിമര്‍ശനം.

മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ആദ്യം കേട്ട വാക്കുകള്‍ അഡ്ജസ്റ്റ് ചെയ്യുക, കോംപ്രമൈസ് ചെയ്യുക, തല കുനിച്ച് നില്‍ക്കുക എന്നതൊക്കെയാണ്. നടികളോട് സിനിമ ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്.

എല്ലാ വര്‍ഷവും സിനിമയിലേക്ക് നൂറ് കണക്കിന് പുതിയ നടിമാര്‍ വരുന്നുണ്ട്. പക്ഷേ സിനിമാ ലോകം അടക്കി ഭരിക്കുന്ന പത്തോളം പേരുടെ പെയറായി മാത്രമാണ് അവര്‍ക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. എത്ര നാള്‍ സ്ത്രീകള്‍ ഇതുപോലെ തല കുനിച്ച് നില്‍ക്കുമെന്നും റിമ ചോദിച്ചിരിന്നു.

മീന്‍ വറുത്തത് കിട്ടാത്തതിനാലാണ് താന്‍ ഫെമിനിസ്റ്റ് ആയതെന്നും റിമ പറഞ്ഞിരിന്നു. ഇതിനെയും സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular