‘ആഷ്’എന്നു ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് കൈ കൊടുക്കുന്നതിനിടെ മാറിടത്തെ തുണി അഴിഞ്ഞുവീഴാന്‍ തുടങ്ങി, കൈയ്യ്‌കൊണ്ട് മറച്ചുപിടിച്ച ഐശ്വര്യ റായ്യുടെ വീഡിയോ വൈറല്‍

ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ദുബൈയിലെത്തിയ ഐശ്വര്യ നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് എത്തിയത്. ചുറ്റുമുള്ള ആരാധകര്‍ക്ക് കൈ കൊടുക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. വൈഡ് നെക്കായതിനാല്‍ കുനിഞ്ഞാല്‍ മാറിടം കാണുമെന്ന് ഭയന്ന് താരം കൈകൊണ്ട് മറച്ചുപിടിച്ചാണ് ആരാധകര്‍ക്ക് കൈ കൊടുത്തത്. മുകളിലത്തെ നിലയിലും ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു.

വൈകിട്ട് 4 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ താരം എത്തി. ഐശ്വര്യ വരുന്നുണ്ടെന്ന് നിര്‍ദേശം ലഭിച്ച ഉടന്‍ സുരക്ഷാ ജീവനക്കാര്‍ താരസുന്ദരിക്കുളള സുരക്ഷയൊരുക്കി. കൃത്യം 4 മണിക്ക് രാജകുമാരിയെ പോലെ ഐശ്വര്യ ഉദ്ഘാടനവേദിയിലേക്ക് എത്തി.കൂടി നിന്ന ആരാധക കൂട്ടം ‘ആഷ്’ എന്നു ആര്‍ത്തുവിളിച്ചു. ആരാധകരെ നോക്കി അവരുടെ പ്രിയപ്പെട്ട ആഷ് ഫ്ലൈയിങ് കിസ് നല്‍കുകയും നമസ്തേ പറയുകയും ചെയ്തു.

താരങ്ങള്‍ വൈകിവരുന്നതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെ: ‘വൈകി വരുന്നതിനെ ഫാഷനായിട്ട് ഞാന്‍ കരുതുന്നില്ല. ഞാനെപ്പോഴെങ്കിലും വൈകി വന്നിട്ടുണ്ടെങ്കില്‍ അതൊരിക്കലും നേരത്തെ പ്ലാന്‍ ചെയ്തതോ കരുതിക്കൂട്ടിയതോ അല്ല. കൃത്യനിഷ്ഠത ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒന്നാണ്. ഞാനും വര്‍ഷങ്ങളായി അത് പാലിക്കുകയാണ്. കൃത്യനിഷ്ഠത പാലിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്’.

Similar Articles

Comments

Advertismentspot_img

Most Popular