‘നിങ്ങള്‍ ഒരു അമ്മ തന്നെയാണോ?’ മകളുടെ ചുണ്ടില്‍ ചുംബിച്ച ഐശ്വര്യ റായിക്ക് സൈബര്‍ ആക്രമണം

പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ താരമായി ബോളിവുഡ് താര റാണി ഐശ്വര്യ റായും മകള്‍ ആരാധ്യയും. ഇരുവരെയും കാണാന്‍ ആരാധകര്‍ കാത്ത് നില്‍ക്കുകയായിരുന്നു.

എന്നാല്‍ കാനിലെത്തിയ ഐശ്വര്യ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ ചുണ്ടു കൊണ്ടു മകളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ആഷിന്റെ ചിത്രമാണ് ചിലരെ ദേഷ്യം പിടിപ്പിച്ചത്. ‘ഒരു ആവശ്യവും മുന്നോട്ട് വെക്കാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ ‘ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്ക് വെച്ചത്.

എന്നാല്‍ മകളുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നാണ് ചിലരുടെ വാദം. മറ്റുള്ളവരുടെ മുന്നില്‍ താന്‍ നല്ലയമ്മയാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ് ഐശ്വര്യ എന്ന് പറയുന്നവരും ഉണ്ട്. കൊച്ചു കുട്ടിയുടെ ചുണ്ടില്‍ ഇത്തരത്തില്‍ ഉമ്മ വെക്കുന്നത് ശരിയല്ല. ഐശ്വര്യ ഒരു അമ്മ തന്നെയാണോ എന്നും ശരിക്കും നിങ്ങള്‍ക്കുണ്ടായ കുട്ടി തന്നെയാണോ ആരാധ്യ എന്നും ചോദിക്കുന്നവരും ഉണ്ട്.

അതേസമയം ഐശ്വര്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അമ്മയും മകളും തമ്മിലുള്ള നിഷ്‌കളങ്കമായ ചിത്രം കണ്ടിട്ട് മോശം കാണുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്നും ചിത്രത്തിന് താഴേ തെറി പറയുന്നവര്‍ മനുഷ്യരാണോ എന്ന് സംശയമുണ്ടെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

LOVE YOU UNCONDITIONALLY💖😘😇✨Happiest Mama in the World 😍

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

SHARE