ലെക്‌സസിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എല്‍എസ്500എച്ച് ആഡംബര കാർ ഇന്ത്യയിലേക്ക്

ഡല്‍ഹി: ലെക്സസ് എല്‍എസ് കാര്‍ ഇന്ത്യയിലെത്തുന്നു. ആഢംബര യാത്രാനുഭവം കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി, ഏവരും ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ എല്‍എസ്500എച്ച് ഉടന്‍ ഇന്ത്യയില്‍ ലഭ്യമാകും. വിട്ടുവീഴ്ചകള്‍ സ്വീകാര്യമല്ലാത്തവര്‍ക്കും ആഗോള രൂപഘടനയുടെ വിശിഷ്ട സ്വഭാവം ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഫലമാണ് എല്‍എസ്500എച്ച്. ഡിസൈന്‍ മുതല്‍ പെര്‍ഫോമന്‍സും സുഖവും വരെയുള്ള കാര്യങ്ങളില്‍ സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് എല്‍എസ്500എച്ച് നല്‍കുന്നത്. യഥാര്‍ഥ ആഢംബരത്തിന് പുതിയ മുഖം അവതരിപ്പിച്ച ലെക്സസ് എല്‍എസ് മോഡലിന് മാര്‍ദ്ദവമേറിയ പവര്‍ട്രെയിന്‍, ശബ്ദമില്ലാതെയുള്ള റൈഡ്, നിര്‍മ്മാണ വൈദഗ്ധ്യം, സൂക്ഷ്മതലങ്ങളിലുള്ള ശ്രദ്ധ, രേഖപ്പെടുത്തപ്പെട്ട വിശ്വസിനീയത, ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഗുണമേ• എന്നീ കാര്യങ്ങളില്‍ ഏകദേശം മൂന്നു ദശാബ്ദക്കാലമായി പിന്‍തുടരുന്ന അടിസ്ഥാന അളവുകോലാണുള്ളത്.

ലെക്സസിന്റെ സവിശേഷ എല്‍-ഫിനെസ് രൂപഭംഗിയെ ചാരുതയുടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുവെന്ന വ്യാഖ്യാനമാണ് എല്‍എസ്500എച്ച് മുന്നോട്ടുവെക്കുന്നത്. പരമ്പരാഗത ത്രീ-ബോക്സ് രൂപഘടനയുടെ വിശാലതയും 4-ഡോര്‍ കൂപ്പിന്റെ ആകര്‍ഷണീയതയോടെ സിക്സ്-ലൈറ്റ് ക്യാബിനും ഉള്‍പ്പെടുത്തിയുള്ള കരുത്തുറ്റ രൂപഭംഗിയാണ് വാഹനത്തിനുള്ളത്. കൃത്യമായ ഹാന്‍ഡ്ലിംഗിനുള്ള ഫ്രെയിംവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പുതിയ അധിക കരുത്തുള്ള ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍-ലക്ഷ്വറി (ഏഅഘ) പ്ലാറ്റ്ഫോം ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്നു. ഉത്പന്ന നിരയിലെ ഏക ലോംഗ് വീല്‍ ബേസ് മോഡലായ എല്‍എസ്500എച്ച് പുതിയ മള്‍ട്ടി-ലിങ്ക് എയര്‍ സസ്പെന്‍ഷന്‍ സംവിധാനവും അവതരിപ്പിക്കുന്നു. അതിരുകളില്ലാത്ത ഭാവനകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലെക്സസിന്റെ നൂതന സാങ്കേതികാശയങ്ങള്‍ രൂപമെടുത്തിട്ടുള്ളതെങ്കിലും പ്രവര്‍ത്തനക്ഷമതയില്‍ മനുഷ്യ-കേന്ദ്രീകൃത സമീപനത്തോടെയാണ് അവ അവതരിപ്പിച്ചിട്ടുള്ളത്. ആട6 നിലവാരത്തിലുള്ള 15.38 സാ/ഹശേൃല ഇന്ധനശേഷി നല്‍കുന്ന 3.5ഘ വി6 പെട്രോള്‍ എന്‍ജിനും 310.8kV ലിഥിയം അയണ്‍ ബാറ്ററിയും സംയോജിപ്പിച്ച് യാഥാര്‍ഥ്യമാക്കിയിരിക്കുന്ന എല്‍എസ്500എച്ച് ഫോര്‍മുല വണ്‍ സാങ്കേതികവിദ്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യ മള്‍ട്ടി-സ്റ്റേജ് ഹൈബ്രിഡ് സംവിധാനം ആവേശകരമായ പെര്‍ഫോമന്‍സും ഇലക്ട്രിക് മോട്ടറിന്റെ കൃത്യമായ സംയോജനത്തിലൂടെ ഉയര്‍ന്ന കാര്യക്ഷമതയും നല്‍കുന്നതോടൊപ്പം കൃത്രിമ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൃത്യമായ ഷിഫ്റ്റുകളും സാധ്യമാക്കുന്നു. വെഹിക്കിള്‍ ഡൈനാമിക്സ് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് (വിഡിഐഎം) ഇനിയും കൂടുതല്‍ ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ കഴിയുന്ന അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോളാണ് എല്‍എസിനുള്ളത്. ഈ പുതിയ പരിഷ്‌ക്കരിച്ച വിഡിഐഎം സംവിധാനം വാഹനത്തിന്റെ ആറ് വ്യത്യസ്ത ഡൈനാമിക് ചലനങ്ങളെ സംയോജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. എല്‍എസ്500എച്ചിന്റെ എന്റര്‍ടെയ്ന്‍മെന്റ് ഫീച്ചറുകളിലും സാങ്കേതികതികവ് പ്രകടമാണ്. ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്ന സമയം ഇനി ദുഖകരമായി തോന്നില്ല. വാഹനത്തിലുള്‍പ്പെടുത്തിയിരിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ഫീച്ചറുകള്‍ക്ക് ഇതിന് നന്ദി പറയാം. 23-സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ ക്വാണ്ടം ലോജിക് ഇമേര്‍ഷന്‍ (QLI) റെഫറന്‍സ് സൗണ്ട് സിസ്റ്റം ലൈവ് പെര്‍ഫോമന്‍സിന്റെ നിലവാരമുള്ള ശബ്ദവിന്യാസം നല്‍കുന്നു.
ജീവിതം ആഘോഷമാക്കുന്നവര്‍ക്കായി ലെക്സസ് ഘട500വ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. കമ്പനിയുടെ ഉത്പാദന നിരയിലേക്ക് ഘട500വ കൂട്ടിച്ചേര്‍ക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. കര്‍ശനമായ കണിശത പുലര്‍ത്തുന്ന വിവേകമതികളായ ഇന്ത്യന്‍ കാര്‍ ഉടമകളുടെ നിലവാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, പുതിയ എല്‍എസ് അതിന്റെ രൂപഭംഗി, പ്രവര്‍ത്തനക്ഷമത, ലോകത്തിലെ ആദ്യ മള്‍ട്ടി സ്റ്റേജ് ഹൈബ്രിഡ് സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവയിലൂടെ അവരെ ആകര്‍ഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും ലെക്സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍. രാജ പറഞ്ഞു.

5032 വ്യക്തിഗത ഗ്രിഡ് ഫേസെറ്റുകള്‍ സംയോജിപ്പിക്കുന്ന ജനപ്രീതിയേറിയ സ്പിന്‍ഡില്‍ ഗ്രില്ലിന്റെ ആകര്‍ഷകമായ ദൃശ്യഭംഗി നല്‍കുന്ന എല്‍എസ്500എച്ച് ആദ്യ കാഴ്ചയില്‍ തന്നെ ആഢംബര സെഡാന്റെ നിലവാരം ഉയര്‍ത്തുകയാണ്. തക്കുമി നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ പുതിയ തലം ഘട500വ ല്‍ കൈവന്നിരിക്കുന്നു. ഒറിഗമി കരകൗശല വിദ്യയാല്‍ തയാറാക്കിയിരിക്കുന്ന ഞൊറികളില്‍ നിന്നും കിരിക്കോ കട്ട് ഗ്ലാസുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഉള്‍വശം മനോഹരമാക്കിയിരിക്കുന്നത്. ക്യോട്ടോയില്‍ നിന്നുള്ള വസ്ത്ര കരകൗശല വിദഗ്ധന്റെ സഹായത്തോടെ ലെക്സസ് ഡിസൈനര്‍മാര്‍ പ്രത്യേക പ്ലീറ്റ് ഡിസൈനാണ് തയാറാക്കിയിരിക്കുന്നത്. ഡേ ടൈം സണ്‍ലൈറ്റ് അല്ലെങ്കില്‍ വാഹനത്തിലെ ഇന്റീരിയര്‍ ലൈറ്റ് വീഴുന്നതനുസരിച്ച് വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാകുകയും ചെയ്യും.

ആഢംബരത്താല്‍ നയിക്കപ്പെടുന്ന നിര്‍മ്മാണ വൈദഗ്ധ്യം വാഹനത്തിന്റെ ബാഹ്യഘടനയില്‍ അവസാനിക്കുന്നില്ല. ഇന്റീരിയര്‍ ഡോര്‍-ട്രിം പീസായി ഗ്ലാസ് വളരെ അപൂര്‍വ്വമായേ ഉപയോഗിച്ചിട്ടുള്ളൂ. പക്ഷേ കിരിക്കോ കട്ട് ഗ്ലാസ് എല്‍എസിന് വ്യത്യസ്തതയും ഒരു വാഹനത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തിലുള്ള കലാചാതുരി പ്രകടമാക്കുകയും ചെയ്യുന്നു. ഒമോട്ടെനാഷി ആശയങ്ങള്‍ അനുസരിച്ച് തയാറാക്കിയിരിക്കുന്ന സൗന്ദര്യവത്കരണം മികച്ച സുഖവും എല്‍എസ്500എച്ചിന് നല്‍കുന്നു. 1022 ലെഗ് റൂം നല്‍കുന്ന ഉന്നത നിലവാരമുള്ള ആഢംബരാനുഭവത്തോടൊപ്പം ഷിയാറ്റ്സു മസാജ് സാങ്കേതികവിദ്യയുടെ സുഖവും ഹീറ്റിംഗ് ഫംക്ഷനുകളും അധിക സുഖത്തിന് പിന്‍വശത്തെ ഓട്ടോമാന്‍ കോച്ചും സഹായകരമാകുന്നു.

ഉള്‍വശത്തെ ശാന്തത തിരക്കേറിയ റോഡില്‍ നിന്നുള്ള കവചമായി പ്രവര്‍ത്തിക്കുന്നു. എല്‍എസിന്റെ മുന്‍വശ സീറ്റ് നല്‍കുന്ന വിവിധ രീതിയിലുള്ള ക്രമീകരണങ്ങള്‍ ഓരോരുത്തര്‍ക്കും, അവര്‍ ഏതു രൂപത്തിലുള്ളവരായാലും പരമാവധി ആസ്വദിച്ചുള്ള യാത്ര പ്രദാനം ചെയ്യുന്നു. ഇരിക്കുന്ന പ്രതലം ഡ്രൈവര്‍ക്ക് എത്രത്തോളം സുഖകരമായിരിക്കണമെന്നും ഡ്രൈവിനോടുള്ള അവരുടെ പ്രതികരണം സുഖകരമായ ഇരിപ്പിടം അനുസരിച്ചായിരിക്കുമെന്നും ഉള്ള വസ്തുത മനസിലാക്കി ഏറ്റവും മികച്ചതും വളരയധികം സപ്പോര്‍ട്ടുള്ളതുമായ സീറ്റുകളാണ് ലെക്സസ് തയാറാക്കുന്നത്.

മിച്ചെലിന്‍-സ്റ്റാര്‍ റസ്റ്ററന്റുകളില്‍ ഭക്ഷണം കഴിക്കുകയും മികച്ച റിസോര്‍ട്ടുകളില്‍ അവധിക്കാലം ആഘോഷിക്കുകയും ചെയ്യുന്ന ഉന്നത ശ്രേണിയിലുള്ളവര്‍ക്കായി രൂപപ്പെടുത്തിയിട്ടുള്ള കാറാണിത്. ദൈനംദിന യാത്രകളെ ഐതിഹാസികമായ ആഢംബരാനുഭവമാക്കി മാറ്റുന്ന പൂര്‍ണ്ണമായും വിട്ടുവീഴ്ചകളില്ലാത്ത അഭിനിവേശങ്ങള്‍ക്കപ്പുറമുള്ള സൗകര്യങ്ങളാണ് എല്‍എസ്500എച്ച് ലഭ്യമാക്കുന്നതെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് പി.ബി. വേണുഗോപാല്‍ പറഞ്ഞു.

2018 ജനുവരി 15 മുതല്‍ ലെക്സസ് എല്‍എസ്500എച്ച് ബുക്കിംഗ് ആരംഭിക്കും. എക്സ് ഷോറൂം വിലയായ 1,77,21,000 രൂപയ്ക്ക് ലക്ഷ്വറി ഗ്രേഡും 1,82,21,000 രൂപയ്ക്ക് അള്‍ട്രാ ലക്ഷ്വറി ഗ്രേഡും 1,93,71,000 രൂപയ്ക്ക് ഡിസ്റ്റിംക്ട് ഗ്രേഡും ലഭ്യമാകും.

Similar Articles

Comments

Advertismentspot_img

Most Popular