മാറിടങ്ങള്‍ എന്റേതാണ്… മനോഹരമായ അവ ജ്യൂസിയാണ്.. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളതെന്തും അവയെ വിളിക്കാം; ബിക്കിനി ചിത്രത്തെ ട്രോളിയവര്‍ക്ക് ചുട്ടമറുപടിയുമായി ക്ഷമ സികന്തര്‍

തന്റെ ശരീരഭാഗത്തിനു പേരു നല്‍കി ട്രോളിയവര്‍ക്കു ചുട്ട മറുപടിയുമായി ടെലിവിഷന്‍ താരം ക്ഷമ സികന്തര്‍. ഓസ്ട്രേലിയന്‍ യാത്രക്കിടയില്‍ ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിരുന്നു. തുടര്‍ന്ന് ഫോട്ടോയ്ക്കു താഴെയായി ഇവരുടെ ശരീരത്തെ ലക്ഷ്യം വച്ചു കൊണ്ടു മോശം കമന്റുകള്‍ വന്നതോടെയാണ് ക്ഷമ രംഗത്ത് വന്നത്.

സ്ത്രീകള്‍ക്ക് മാറിടമുണ്ടാകും. അതാണ് പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്. ഞാന്‍ ഒരു സ്ത്രീയാണ്, എനിക്കും ഉണ്ട് മാറിടം, വളരെ മനോഹരമായ അവ ജ്യൂസിയാണ്. കൂടാതെ നിങ്ങള്‍ക്ക് വിളിക്കാന്‍ ഇഷ്ടമുള്ളത് എന്താണോ അതാണ്. എന്റെ ശരീര ഭാഗങ്ങള്‍ക്ക് പേര് നല്‍കി ട്രോളുന്നത് അവസാനിപ്പിക്കാന്‍ നേരമായി. നിങ്ങള്‍ ജീവിതം ജീവിക്കൂ. മാറിടങ്ങള്‍ എന്റേതാണ്. എനിക്ക് അത് ഇഷ്ടമാണ്. മറ്റൊരു ബിക്കിനി ചിത്രത്തിനൊപ്പം ക്ഷമ കുറിച്ചു.

ക്ഷമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയതിന് ക്ഷമയെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ബോഡി ഷേമിംഗ്, നോട്ട് ടോളറേറ്റ് എന്നീ ഹാഷ്ടാഗോടെയാണ് ക്ഷമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...