വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ‘റേസ് 3’ യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ വീട്ടിലേക്ക് കൊണ്ടുപോയി

ജോധ്പൂര്‍: വധഭീഷണി വന്നതിനു പിന്നാലെ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിലിം സിറ്റിയില്‍ ‘റേസ് 3’ യുടെ ലൊക്കേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

നേരത്തെ ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഗുണ്ടാത്തലവന്റെ ഭീഷണിയുണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചത്.

ഹോളിവുഡ് സൂപ്പര്‍സ്റ്റാറിനെ വധിക്കുമെന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിയായിരുന്നു വധ ഭീഷണി മുഴക്കിയിരുന്നത്.

‘റേസ് 3’യുടെ ലൊക്കേഷനിലെത്തിയ പൊലീസ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എത്രയും വേഗം ഷൂട്ടിങ്ങ് അവസാനിപ്പിച്ച് താരത്തെ പറ്റുന്നത്ര വേഗത്തില്‍ വീട്ടിലെത്തിക്കണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. ആറു പൊലീസുകാരുടെ സുരക്ഷാ അകമ്പടിയോടെയായിരുന്നു സല്‍മാനെയും വീട്ടിലേക്ക് കൊണ്ടുപോയത്.

സംഭവത്തില്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരിക്കെ പൊാലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ലോറന്‍സ് ബിഷ്നോയി ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...