പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍; ആദ്യം അടുപ്പം സ്ഥാപിച്ചത് അമ്മയുമായി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഡിഷ് ആന്റിയ ഓപ്പറേറ്റര്‍ പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. . രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ സതീഷ് പീഡിപ്പിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ 2016 ഏപ്രിലില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.

വീട്ടിലെ ഡിഷ് ആന്റിന റിപ്പയര്‍ ജോലിക്കായി എത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലാവുകയും ഇരുവരും തമ്മില്‍ രഹസ്യബന്ധമുണ്ടാവുകയും ചെയ്തു. പിന്നീട് വീട്ടിലേക്കുള്ള വരവ് പതിവാക്കിയ സതീഷ് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്നാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

SHARE