പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്; നടന്‍ ആര്യയ്‌ക്കെതിരേ പ്രതിഷേധം

വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോയിലൂടെയാണ് ആര്യ വിവാഹം കഴിക്കുക. ഈ ഷോയില്‍ പങ്കെടുക്കുന്ന 16 പേരില്‍ നിന്നുള്ള വിജയിയെ താരം മിന്നു ചാര്‍ത്തും.
നേരെത്ത വധുവിനെ അന്വേഷിച്ച് ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യ തന്നെയാണ് റിയാലിറ്റി ഷോയിലൂടെയാണ് വിവാഹമാണെന്ന് അറിയിച്ചത്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളും 7000 അപേക്ഷകളും് വന്നിരുന്നു.
ഭാവി വധു സിനിമാ നടിയാകണമെന്ന നിര്‍ബന്ധമില്ല. താത്പര്യമുള്ളവര്‍ക്ക് വിളിക്കാനായി താരം ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ഇതു കൂടാതെ രജിസ്ട്രേഷനുള്ള വെബ്സൈറ്റും ആര്യ ഫെയ്സ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു. ആര്യയുടെ ഏക ഡിമാന്‍ഡ് വധു തന്നെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണമെന്നതു മാത്രമാണെന്ന് താരം അന്നു പറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്. കച്ചവട താത്പര്യമല്ല വിവാഹത്തിനു വേണ്ടത് എന്നും സോഷ്യല്‍ മീഡിയില്‍ വിമര്‍ശനമുണ്ട്. ആര്യക്ക് പരിണയമെന്ന പേരില്‍ ഈ ഷോ മലയാളത്തില്‍ ഫ്ളേവഴ്സ് ടിവിയും സംപ്രേക്ഷണം ചെയുന്നുണ്ട്.

SHARE